ഗണപതീ നമസ്തുഭ്യം...........

ഗണപതീ നമസ്തുഭ്യം.

ഇതാര്, ഗണപതിയേ പോലും വെറുതേ വിടാത്തത് എന്ന് ചിന്തിക്കരുത്.

ഒരു കഥയുണ്ട്. പഴയതാണ്. കേട്ടിരിക്കും. എങ്കിലും ചുരുക്കി പറയാം. ശ്രീമാൻ ശിവനും കുടുംബവും സന്തോഷത്തോടെ ഇരിക്കുമ്പോൾ നാരദൻ പതിവുപോലെ എത്തി. എന്നിട്ട് പറഞ്ഞു, കുട്ടികളേ, നിങ്ങളിൽ ആദ്യം ലോകം സഞ്ചരിച്ചു വരുന്നവർക്ക് എന്റെ കൈയ്യിലുള്ള ഈ മാമ്പഴം നൽകാം. പാവം സുബ്രമണ്യൻ കേട്ട പാതി, കേൾക്കാത്ത പാതി, തന്റെ വാഹനവുമെടുത്ത് ലോകം ചുറ്റി വരാൻ പുറപ്പെട്ടു. ഇതേ സമയം ഗണപതി ചെയ്തത് വേറെ. അദ്ദേഹം സ്വന്തം മാതാപിതാക്കളെ ചുറ്റി വന്നിട്ട് പറഞ്ഞു, “എന്റെ ലോകം എന്റെ മാതാപിതാക്കളാണ്. അതിലും വലിയൊരു ലോകം എനിക്കില്ല. വേഗം മാമ്പഴം എനിക്കു തരൂ”. എന്ന്. പരമശിവനോ പാർവതിയ്ക്കോ, നാരദനോ ഒന്നും പറയാൻ സാധിച്ചില്ല. ഗണപതി മാമ്പഴം സ്വന്തമാക്കി. ഇതേ സമയം, ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച് ക്ഷീണത്തോടെ എത്തിയ്ശ സുബ്രമണ്യത്തിനു നൽകാൻ മമ്പഴം ഇല്ലാതെയും പോയി. കുപിതനായ സുബ്രമണ്യൻ അപ്പോഴാണ് രാജ്യം വിട്ടു പോകുന്നത്.

ഗണപതിയുടെ രൂപത്തിൽ അന്നു നടത്തപ്പെട്ട പാദസേവ, മണിയടി, മുഖസ്തുതി പറച്ചിൽ, തൻ കാര്യ പ്രാമാണിത്വം എന്നിവ ഇന്നും വിഘ്നമില്ലാതെ തുടരുന്നു. കഴിവുള്ളവനോ, കഷ്ടപ്പെട്ടവനോ എന്ന നോട്ടം പ്രാദേശിക തലത്തിൽ പോകട്ടെ, ദേശീയതലത്തിൽ പോലും ഇല്ലാതായോ? സാദാ ഉദ്യോഗസ്തരിൽ പ്പെട്ട സ്തുതിപാഠകർ മുതൽ മന്ത്രി മന്ദിരങ്ങളിൽ കാണുന്ന കാലുവാരികൾ വരെ ഈ വഴിക്ക് ഗണപതിയെ തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നവരുണ്ട്.


പിൻ കുറിപ്പ്:

സാക്ഷാൽ ഗണപതി തന്നെ സ്തുതിപാഠകരുടെ ദൈവമാകുമ്പോൾ, മണിയടിക്കും സ്തുതി പറച്ചിലിനും എങ്ങനെയാണോരു വിഘ്നമുണ്ടാവുക ?!!!